ബി.ജെ.പി വളർന്നു കൊണ്ടിരിക്കുന്ന പാർട്ടി, നിയമസഭയിൽ മുന്നേറ്റമുണ്ടാക്കും

Tuesday 16 December 2025 1:48 AM IST

കേരളത്തിൽ വളരുന്നു കൊണ്ടിരിക്കുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബി.ജെ.പിയാണെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും എൻ.ഡി.എയുടെ വോട്ട് വിഹിതം വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് രാജീവിന്റെ അവകാശ വാദം. തദ്ദേശ തിരഞ്ഞെടുപ്പിൽ തിളങ്ങുന്ന വിജയമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ നേടിയത്