നാറ്റോ അംഗത്വം ഉപേക്ഷിക്കാം, ട്രംപിന് വഴങ്ങി സെലൻസ്‌കി
Tuesday 16 December 2025 1:49 AM IST
റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ആദ്യപടിയായി നാറ്റോയിൽ ചേരാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കി. സുരക്ഷ ഉറപ്പാക്കുന്ന നാറ്റോയിൽ ചേരുക എന്നതായിരുന്നു തുടക്കം മുതൽ യുക്രൈന്റെ ആഗ്രഹം. യു.എസും യൂറോപ്പിൽ നിന്നുള്ള പ്രതിനിധികളും യുക്രൈന്റെ ഈ ആഗ്രഹത്തിനൊപ്പം നിന്നില്ല. പകരം യു.എസ്, യൂറോപ്പ്, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉറപ്പുകൾ ലഭിച്ചിട്ടുണ്ട്.