സമ്മാന കൂപ്പൺ പുറത്തിറക്കി
Monday 15 December 2025 8:54 PM IST
നീലേശ്വരം:ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പുനർനിർമ്മാണ ധനശേഖരണാർത്ഥം നടത്തുന്ന സമ്മാന കൂപ്പൺ വിതരണം കെ.സി മാനവർമ്മരാജ,ക്ഷേത്രം സ്ഥാനികർ കുഞ്ഞികൃഷ്ണൻ വെളിച്ചപ്പാടൻ, രാജൻ വെളിച്ചപ്പാടൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പുനർ നിർമ്മാണ കമ്മിറ്റി ഗിരീഷ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. പറഞ്ഞു കോയ്മമാരായ പാട്ടത്തിൽ നാരായണൻ മാസ്റ്റർ,പത്മനാഭൻ മുതിരക്കൽ ക്ഷേത്രം പ്രസിഡന്റ് പി.വി.അരവിന്ദൻ , മധു കളത്തേര അവകാശികളായ എം.വി.നാരായണൻ,ശ്രീജിത്ത് പുതുക്കൈ ,ചന്ദ്രൻ പുതുക്കളം,ടി.വി.കുഞ്ഞി കൃഷ്ണൻ ,ടി.രാധാകൃഷ്ണൻ,പി.പി.അശോകൻ, വനിതാ കമ്മറ്റി ഭാരവാഹികളായ അനിതാ ശിവരാമൻ, പി.ലീല തുടങ്ങിയവർ സംസാരിച്ചു ജോയിന്റ് കൺവീനർ ദിനേശൻ പുതുക്കളം നന്ദി പറഞ്ഞു.