വയർമാൻ-സൂപ്പർവൈസേഴ്സ് അസോ.സമ്മേളനം

Monday 15 December 2025 8:56 PM IST

കാഞ്ഞങ്ങാട് : കേരള ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (കെ.ഇ.ഡബ്ലി.യു.എസ്. എ) സംസ്ഥാന സമ്മേളനം 18ന് മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പതിനേഴിന് ഉച്ചക്ക് രണ്ടരക്ക് ആലാമിപ്പള്ളി ആരംഭിച്ച് വിളംബര റാലി മാണിക്കോത്ത് സമാപിക്കും. പതിനെട്ടിന് രാവിലെ പൊതുസമ്മേളനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് പി.വി.രാഗേഷ് അദ്ധ്യക്ഷത വഹിക്കും.എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികളായ അംഗങ്ങളുടെ മക്കളെ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ടി കെ.ശ്രീജ,ഡെപ്യൂട്ടി എൻജിനീയർ എം. എം.മുഹമ്മദ് സയ്യിദ് അനുമോദിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.വി.രാഗേഷ്, സംഘാടകസമിതി ജനറൽ കൺവീനർ എം.ആർ.രജീഷ്, ബി.സുരേഷ് കുമാർ, കെ.വി.കൃഷ്ണകുമാർ, കെ.എം അബ്ദുള്ള എന്നിവർ സംബന്ധിച്ചു.