മിനിസരസ് മേള പന്തൽ കാൽനാട്ടൽ ഇന്ന്
Monday 15 December 2025 8:58 PM IST
ബേക്കൽ: കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് സംഘടിപ്പിക്കുന്ന ഭക്ഷ്യ,സാംസ്‌കാരിക പ്രദർശനം മിനി സരസ് മേളയുടെ പന്തൽ കാൽനാട്ട് കർമ്മം ഇന്ന് സി എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിക്കും.മേള 20 മുതൽ 31 വരെ ബേക്കൽ ബീച്ച് പാർക്കിലാണ് നടക്കുന്നത്.എണ്ണൂറു ചതുരശ്ര അടി വിസ്തൃതിയിലാണ് മിനി സരസ് മേള സജ്ജീകരിക്കുന്നത്.ഒരേ സമയം 250 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.പന്തൽ കാൽനാട്ടു ചടങ്ങിൽ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് അദ്ധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർമാരായ ഡി.ഹരിദാസ്, എസ്.ഐ എച്ച്.ഇക്ബാൽ, കെ.എം.കിഷോർ കുമാർ, സി എം.സൗദ എന്നിവർ പങ്കെടുക്കും.കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും വിവിധ ദിവസങ്ങളിലായി അരങ്ങേറും.