നേത്ര- ദന്തപരിശോധന ക്യാമ്പ്

Monday 15 December 2025 9:02 PM IST

പുല്ലൂർ:ജില്ലാ ആശുപത്രിയിൽ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പേരളം റെഡ് യംഗ്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സൗജന്യ നേത്ര, ദന്ത പരിശോധന ക്യാമ്പ് നടത്തി.ജില്ലാ ആശുപത്രി ഓഫ്താൽ മോളജി ജൂനിയർ കൺസൾട്ടന്റ് ഡോ.എം.എസ്.അപർണ, പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് ഡെന്റൽ സർജൻ ഡോ.കെ.പി.വിജിൻ, എന്നിവർ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം.വി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. പി.കുഞ്ഞിക്കേളു സ്വാഗതം പറഞ്ഞു.ജില്ലാ ഓഫ്താൽമിക്ക് കോഡിനേറ്റർ പി.കവിത, ഒേ്രപ്രാമെട്രിസ്റ്റ് എസ്.വർഷ, ഡെന്റൽ അസിസ്റ്റന്റ് എം.പ്രജിത, ഒപ്ടോമെട്രിസ്റ്റ് വി.കെ.നമിത, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി കെ.നിതുൻ ലാൽ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് പി.കെ.ആര്യ, എം.എൽ.എസ് പിസിന്ധു,ടി.നാരായണൻ നേതൃത്വം നൽകി.