ജെ.സി.ഐ സ്ഥാനാരോഹണം
Monday 15 December 2025 9:04 PM IST
നീലേശ്വരം: ജെ.സി ഐ നീലേശ്വരം എലൈറ്റിന്റെ ഏഴാമത് സ്ഥാനാരോഹണ ചടങ്ങ് നീലേശ്വരം മാർക്കറ്റ് ലോഞ്ച് കൺവെൻഷൻ ഹാളിൽ നടന്നു. ജെ.സി ഐ ഇന്ത്യ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഫ്സൽ ബാബു മുഖ്യാതിഥിയായി. പ്രസിഡന്റ് കെ.എസ്.അനൂപ് രാജ് അദ്ധ്യക്ഷത വഹിച്ചു, മേഖല പ്രസിഡന്റ് എൻ.അരുൺ പ്രഭു വിശിഷ്ടാതിഥിയായി. മുൻ മേഖല പ്രസിഡന്റ് നിജിൽ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. മേഖല വൈസ് പ്രസിഡന്റ് അനീറ്റ ജോർജ്, നീലേശ്വരം എലൈറ്റ് മുൻ പ്രസിഡന്റ് സുരേന്ദ്ര പൈ, പ്രസിഡന്റ് വിപിൻ ശങ്കർ എന്നിവർ സംസാരിച്ചു, പ്രോഗ്രാം ഡയറക്ടർ കെ.എം.സരിഷ്സ്വാഗതവും, സെക്രട്ടറി ബ്രിജിത്ത് ചന്ദ്രൻ നന്ദിയും പറഞ്ഞു. പ്രസിഡന്റായി വിപിൻ ശങ്കറും, സെക്രട്ടറിയായി ബ്രിജിത്ത് ചന്ദ്രനും സ്ഥാനമേറ്റു. ചടങ്ങിൽ നീലേശ്വരത്തെ വിവിധ മേഖലകളിൽ നിന്നായി അഞ്ചുപേർ പുതിയ മെമ്പർമാരായി അംഗത്വമെടുത്തു.