വന്യമൃഗശല്യത്തിനെതിരെ കണ്ണൂരിൽ 50 മണിക്കൂർ ഉപവാസം 

Monday 15 December 2025 9:05 PM IST

കണ്ണൂർ: വന്യമൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ ആഗസ്റ്റ് 15 വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി 17ന് വൈകിട്ട് 3ന് കണ്ണൂരിൽ 50 മണിക്കൂർ ഉപവാസം നടക്കും.കിസാൻ ജോസിന്റെ 50 മണിക്കൂർ ഉപവാസം കണ്ണൂർ അമൃതാന്ദമയി മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ല ഗാന്ധി സെന്റിനറി സൊസൈറ്റി പ്രസിഡന്റ് ഇ.വി.ജി.നമ്പ്യാർ അദ്ധ്യക്ഷത വഹിക്കും. ഉപവാസം 19 ന് വൈകിട്ട് 5 മണിക്ക് സമാപിക്കും. സമാപനസമ്മേളനം കണ്ണൂർ രൂപതാദ്ധ്യക്ഷൻ മാർ അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും. കർഷകസ്വരാജ് സത്യാഗ്രഹത്തെ പിന്തുണച്ച് എറണാകുളത്ത് 100 മണിക്കൂറും ഈരാറ്റുപേട്ടയിൽ 19ന് അൻപതു മണിക്കൂർ ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട് .