അപ്രന്റിസ്ഷിപ്പ് മേള  22ന്

Tuesday 16 December 2025 12:43 AM IST

ഇടുക്കി: അപ്രന്റീസ് ട്രെയിനികളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രൈം മിനിസ്റ്റേഴ്സ് നാഷണൽ അപ്രന്റിസ്ഷിപ്പ് മേളയുടെ ഭാഗമായുളള ജില്ലയിലെ അപ്രന്റിസ്ഷിപ്പ് മേള 22ന് രാവിലെ 9 ന് കട്ടപ്പന ഗവ. ഐ.ടി.ഐ യിൽ നടക്കും. വിവിധ ട്രേഡുകളിൽ ഐ.ടി.ഐ ട്രേഡ് ടെസ്റ്റ് പാസായ എല്ലാ ട്രെയിനികൾക്കും പങ്കെടുക്കാം. ഐ.ടി.ഐ ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങൾക്ക് മേളയിൽ നേരിട്ട് പങ്കെടുത്ത് ട്രെയിനികളെ തിരഞ്ഞെടുക്കാം. ട്രെയിനികളെ ആവശ്യമുള്ള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും 9496463390, 9746901230 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക