45 അയ്യപ്പന്മാർ ശബരിമലയ്ക്ക്
Tuesday 16 December 2025 11:44 PM IST
ഇടവെട്ടി: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ക്ഷേത്രത്തിൽ കെട്ടുനിറച്ച് 45 അയ്യപ്പൻന്മാർ ശബരിമല ദർശനത്തിനായി പോകുന്നു. പെരിയസ്വാമി വളയനാൽ ഗോപാല കൃഷ്ണന്റെ (കണ്ണൻ ) മുഖ്യകാർമ്മികത്വത്തിൽ രാവിലെ നാലിന് കെട്ടുനിറ ആരംഭിച്ച് 10ന് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ ബസിൽ യാത്ര പുറപ്പെടുമെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു.