റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് 

Monday 15 December 2025 9:44 PM IST
രാമപുരം മാർ ആഗസ്തീനോസ്‌കോളേജ് വിദ്യാർഥികൾക്കായി ലയൺസ് ക്ലബ് ഓഫ് ടെമ്പിൾ രാമപുരത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് മാനേജർ ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്യുന്നു.

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾക്കായി ലയൺസ് ക്ലബ് ഓഫ് ടെമ്പിൾ രാമപുരത്തിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. കോളേജ് മാനേജർ ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്ക് അറുതി വരുത്തുന്നതിനായി യുവജനങ്ങളെബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. ഉഴവൂർ ആർ.ടി.ഒ ഫെമിൽ ജെയിംസ് തോമസ് ക്ലാസ് നയിച്ചു. കോർഡിനേറ്റർ സിബി മാത്യു, ലയൺസ് ക്ലബ് പ്രസിഡന്റ് കെ.എൻ.വി ആചാരി, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.