സംസ്ഥാനതല കോൺഫറൻസ്
Monday 15 December 2025 9:52 PM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി നേഴ്‌സിംഗ് വിഭാഗവും, സെന്റ് തോമസ് കോളേജ് ഒഫ് നേഴ്‌സിംഗും, സൊസൈറ്റി ഓഫ് മിഡ് വൈഫ് ഇന്ത്യ, കേരള ചാപ്റ്ററുമായി സഹകരിച്ച് മിഡ് വൈഫറി പ്രാക്ടീസ്- പ്രസവ പരിചരണത്തിലെ മാറ്റങ്ങൾ എന്ന വിഷയത്തിൽ ചെത്തിപ്പുഴയിലെ സെന്റ് തോമസ് നഴ്‌സിംഗ് കോളേജിൽ സംസ്ഥാനതല കോൺഫറൻസ് സംഘടിപ്പിച്ചു. സമ്മേളനം ഫാ.ജോബി മൂലയിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ഡോ.നമിത സുബ്രഹ്മണ്യം, കെ.മീനാ, പ്രിയങ്ക ഇടിക്കുള, കെ.ജ്യോതി, പ്രൊഫ.സോജി തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. അസോസിയേറ്റ് പ്രൊഫ.ഷെറിൻ ജോസ് നന്ദി പറഞ്ഞു.