വാഹനാപകടത്തിൽ യുവാവ് മരിച്ചു
Tuesday 16 December 2025 12:13 AM IST
മാനന്തവാടി: തവിഞ്ഞാൽ റൂട്ടിൽ ഒഴക്കോടിക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. വാളാട് പെട്രോൾ പമ്പിലെ ജീവനക്കാരനും, കാട്ടിമൂല മാൻതോപ്പിൽ രാജശേഖരന്റെയും ഇന്ദിരയുടെയും മകൻ ആദിത്യൻ ( 27) ആണ് മരിച്ചത്. ആദിത്യൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാറ്റ പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് ഡ്രൈവർ എസ് വളവ് സ്വദേശി ഗോകുലിനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും സാരമായി പരിക്കേറ്റ ആദിത്യനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ ബൈക്ക് രണ്ട് കഷണമായി മുറിഞ്ഞ നിലയിലാണുള്ളത്. അപകടശേഷം നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് റോഡരികിലെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങിയിരുന്നു.