'പോറ്റിയേ...'ഗാനവുമായി പാർലമെന്റിനു മുന്നിൽ യു.ഡി.എഫ് പ്രതിഷേധം

Tuesday 16 December 2025 1:20 AM IST

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹിറ്റായ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട 'പോറ്റിയേ...' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു പ്രതിഷേധം.

ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് പാടി. ആന്റോ ആന്റണി, കൊടുക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഹൈബി ഈഡൻ,ഷാഫി പറമ്പിൽ, ജെബി മേത്തർ, അബ്ദുൽ സമാദാനി, ഇ.ടി മുഹമ്മദ്‌ ബഷീർ, രാജ് മോഹൻ ഉണ്ണിത്താൻ ,വികെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് എന്നിവർ ഏറ്റു ചൊല്ലി.

വിശ്വാസികളുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. എത്ര സ്വർണം നഷ്ടപ്പെട്ടെന്നും എങ്ങനെ നടന്നെന്നുമുള്ള കാര്യങ്ങൾ പുറത്തുവരണം. സമാനമായ ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.