കേച്ചേരി ആക്ട്‌സിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി നന്മ ഖത്തർ
കേച്ചേരി: ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികളായ കേച്ചേരിക്കാരുടെ കൂട്ടായ്മയായ നന്മ കേച്ചേരി കൾച്ചറൽ സെന്റർ ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന് വിവിധ ആവശ്യങ്ങൾക്കായി ഒരു ലക്ഷത്തി ആയിരത്തി അഞ്ഞൂറ് രൂപ നൽകി. പതിനൊന്ന് വർഷം മുമ്പ് നൽകിയ ആംബുലൻസിന്റെ അറ്റകുറ്റപ്പണിക്കായി 71500രൂപയും മഴുവഞ്ചേരി ആക്ട്‌സ് സേവനാലയത്തിൽ പ്രവർത്തിച്ച് വരുന്ന സൗജന്യ ഫിസിയൊ തെറാപ്പി സെന്ററിലേക്ക് പുതിയ എക്യുപ്‌മെന്റ് വാങ്ങാനായി മുപ്പതിനായിരം രൂപയുമാണ് കൈമാറിയത്. ആർ.എം.മുസ്തഫ പ്രസിഡന്റും, നൗഫൽ ഉസ്മാൻ ജന:സെക്രട്ടറിയും, അജ്മൽ ജബ്ബാർ ട്രഷററുമായ നന്മ കമ്മറ്റിക്ക് വേണ്ടി നന്മ ജന.സെക്രട്ടറി നൗഫൽ ഉസ്മാനും എക്‌സിക്യൂട്ടീവ് ഭാരവാഹികളായ റാഫി പട്ടിക്കര, അയ്യൂബ് ആയമുക്ക് എന്നിവർ ചേർന്നാണ് ഫണ്ട് കൈമാറിയത്. ആക്ട്‌സ് ഭാരവാഹികളായ കൊതേടത്ത് അപ്പു നായർ, വി.എ.കൊച്ചു ലാസർ, എ.എഫ്.ജോണി, എം.എം.മുഹ്‌സിൻ തുടങ്ങിയവർ സംസാരിച്ചു.