അനുസ്മരണവും കാവ്യാർച്ചനയും

Tuesday 16 December 2025 7:54 AM IST

മാവേലിക്കര:എഴുത്തുകാരനും പരിഭാഷകനുമായ പി.പ്രകാശിന്റെ അനുസ്മരണം തെക്കേക്കര യങ്ങ് മെൻസ് യൂണിയൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കുറത്തികാട് കണിപ്പറമ്പിൽ വീട്ടിൽ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രഘുപ്രസാദ് സ്മൃതിയരങ്ങ് ഉദ്ഘാടനം ചെയ്തു.നോവലിസ്റ്റ് കെ.കെ സുധാകരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.സുകുമാരബാബു, എ.ആർ സ്മാരകം സെക്രട്ടറി പ്രൊഫ.വി.ഐ ജോൺസൺ,പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി ഗോപകുമാർ വാത്തികുളം,പി.പ്രകാശിന്റെ സഹോദരനും എ.ആർ സ്മാരകം മുൻ സെക്രട്ടറിയുമായ പി.പ്രമോദ് എന്നിവർ സംസാരിച്ചു.വായനശാല പ്രസിഡന്റ് അഡ്വ.കെ.സുരേഷ് കുമാർ കുറത്തികാട് അധ്യക്ഷനായി.സെക്രട്ടറി ആർ.ശശിധരക്കുറുപ്പ് സ്വാഗതവുംവൈസ് പ്രസിഡന്റ് രാമചന്ദ്രൻമുല്ലശ്ശേരി നന്ദിയും പറഞ്ഞു.