ഡിവൈഡറിൽ ബസ് ഇടിച്ചു
Tuesday 16 December 2025 6:55 AM IST
അമ്പലപ്പുഴ: വിൽഊരി തെറിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കെ.എസ്.ആർ. ടി .സി ബസ് ഡിവൈഡറിൽ ഇടിച്ചു നിന്നു. ആർക്കും പരിക്കില്ല. ദേശീയ പാതയിൽ വളഞ്ഞവഴിഎസ്.എൻ.കവല ജംഗ്ഷനിൽ ഇന്നലെ പകൽ 11 മണിയോടെയായിരുന്നു സംഭവം. തെക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപെട്ടത്. ഈ സമയം എസ്.എൻ കവല കഞ്ഞിപ്പാടം റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനായി നിരവധി വാഹനങ്ങളാണ് എത്തിയിരുന്നത്. ബസ് ഡിവൈഡറിൽ ഇടിച്ചു നിന്നതിനാൽ ദുരന്തം ഒഴിവായി. ഏറെ നേരം ഗതാഗത തടസമുണ്ടായി.