പേര് മാറ്റുന്നതിൽ പ്രതിഷേധിച്ചു

Tuesday 16 December 2025 7:58 AM IST

ആലപ്പുഴ: കേന്ദ്രസർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയെന്ന പേര് ഒഴിവാക്കി പുതിയ പേര് നൽകുവാനുള്ള ഗൂഢശ്രമം നടത്തുന്നതിൽ കെ.പി.സി.സി ഗാന്ധിദർശൻ സമിതി പ്രതിഷേധിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി.കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എസ്.രാജേഷ്, സി.എ.ജയശ്രീ, കെ.ബി.യശോധരൻ, എസ്. ഓമനക്കുട്ടൻ, റഷീദ് നൈനാരേത്ത്,എം.കൃഷ്ണപ്രസാദ്, പി.എൽ.തുളസി, പ്രശാന്ത് എരുവ,സി.ആർ.സതീശൻ, എം.പി.ജോയ്, വത്സല ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.