ബീച്ചിൽ സുരക്ഷ ഉറപ്പാക്കണം
Tuesday 16 December 2025 8:03 AM IST
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ വരുന്നവർക്ക് മതിയായ സൗകര്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തണമെന്ന് ബി.ജെ.പി സോണൽ സെക്രട്ടറി ജി.വിനോദ് കുമാർ ആവശ്യപ്പെട്ടു.ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ കർണിവൽ നടത്തുന്നതിനായി പ്രധാന ഭാഗത്ത് ആറേക്കറോളം സ്ഥലം സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകിയ വിവരങ്ങൾ പുറത്തുവരുന്നുണ്ട്.കൂടാതെ അംഗീകാരമുള്ളതും ഇല്ലാത്തതുമായ ആവശ്യത്തിൽ അധികം കടകളും ബീച്ചിലുണ്ട്.ജനങ്ങളുടെ സുരക്ഷിതത്വത്തെ കരുതി യാതൊരു കാരണവശാലും ഇനി സ്ഥലം വിട്ടുകൊടുക്കുവാതിരിക്കാനും കാർണിവൽ സ്ഥലത്ത് നിയമ വിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.