അനുശോചന യോഗം
Tuesday 16 December 2025 12:04 AM IST
ചെമ്പൂച്ചിറ : ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. സതീഷിന്റെ അകാല വിയോഗത്തിൽ സ്കൂളിൽ അനുശോചന യോഗം ചേർന്നു. വെള്ളിക്കുളങ്ങര എസ്.എച്ച്.ഒ: കെ.കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.എസ്.പ്രശാന്ത്, എം.പി.ടി.എ പ്രസിഡന്റ് ജിഷ ഹരിദാസ്, പ്രധാന അദ്ധ്യാപിക കൃപ കൃഷ്ണൻ, സ്കൂൾ ലീഡർ മിഖേൽ, കെ.ജി.ചാൾസ് വർഗീസ്, ഗീത, പി.കെ.അജിത, അനുരാഗ് സതീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പി.ടി.എ അംഗങ്ങളും അദ്ധ്യപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. വാഹനാപകടത്തെ തുടർന്ന് മതിഷ്ക മരണം സംഭവിച്ച സതീഷ് മാഷിന്റെ രണ്ട് വൃക്കകൾ, കരൾ, 2 നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തിരുന്നു.