വനിതാകമ്മിഷൻ സിറ്റിംഗ്

Tuesday 16 December 2025 8:07 AM IST

ആലപ്പുഴ: സമൂഹത്തിൽ വിവാഹേതര ബന്ധങ്ങൾ കൂടുന്നുവെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം വി.ആർ.മഹിളാമണി.വനിതാ കമ്മിഷൻ സിറ്റിംഗിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം.ആകെ ലഭിച്ച 86 പരാതികളിൽ 22 പരാതികൾ തീർപ്പാക്കി. 12 എണ്ണത്തിൽ പൊലീസ് റിപ്പോർട്ടും രണ്ടെണ്ണത്തിൽ ജാഗ്രതാ സമിതി റിപ്പോർട്ടും തേടി. 50 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി.വനിത കമ്മിഷൻ പാനൽ അംഗങ്ങളായ അഡ്വ. ജീന എബ്രഹാം,അഡ്വ. രേഷ്മ ദിലീപ്,കൗൺസലർ ആതിര ഗോപി, ശ്രീപ്രിയ, പൊലീസ് ഉദ്യോഗസ്ഥ മഞ്ജു വി.നായർ തുടങ്ങിയവർ പങ്കെടുത്തു.