നഷ്ടപരിഹാരം അനുവദിച്ചു
Tuesday 16 December 2025 8:11 AM IST
ആലപ്പുഴ: ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി നടന്ന ദേശീയ ലോക് അദാലത്തിൽ കോടതികളിൽ പരിഗണനയിലിരിക്കുന്ന കേസുകളും കോടതിയേതര തർക്കങ്ങളും പരിഹരിക്കപ്പെട്ടു. വാഹനാപകട നഷ്ടപരിഹാര കേസുകളിൽ 15.42 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചു. ആകെ 5886 കേസുകളിലായി 18.15 കോടി രൂപയുടെ ഒത്തുതീർപ്പുകളാണ് നടന്നത്. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജും ജില്ലാനിയമ സേവന അതോറിട്ടി ചെയർമാനുമായ കെ.കെ ബാലകൃഷ്ണൻ,സീനിയർ സിവിൽ ജഡ്ജും ജില്ലാനിയമ സേവന അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി എന്നിവർ അദാലത്തിന് നേതൃത്വം നൽകി.