ശബരിമലയിലേക്ക് ചാർട്ടേർഡ് ട്രിപ്പുകളുമായി കെ.എസ്.ആർ.ടി.സി

Tuesday 16 December 2025 8:15 AM IST

ആലപ്പുഴ: ശബരിമല തീർത്ഥാടനത്തിന് പമ്പയിലേക്ക് സ്പെഷ്യൽ ബസ് സർവീസുകൾ ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ജില്ലയിലെ ഏഴ് ഡിപ്പോകളിൽ നിന്ന് നാൽപ്പതിൽ കുറയാത്ത അയ്യപ്പസ്വാമിമാരെ ഉൾപ്പെടുത്തിയാണ് ചാർട്ടേഡ് ട്രിപ്പ് സജ്ജമാക്കുന്നത്. ഗ്രൂപ്പുകൾക്കും സ്ഥാപനങ്ങൾക്കും അടുത്തുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബഡ്ജറ്റ് ടൂറിസം സെൽ യൂണിറ്റ് കോ ഓർഡിനേറ്റർമ്മാരുമായോ, ജില്ലാതല നമ്പരിൽ ബന്ധപ്പെട്ടോ ബസ് ബുക്ക് ചെയ്യാം. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, ക്ഷേത്ര സമിതികൾ, അസോസിയേഷനുകൾ, അയ്യപ്പസേവാ സമിതി എന്നിവയുമായി ചേർന്നും ട്രിപ്പ് നടത്തുന്നുണ്ട്. ശബരിമല കൂടാതെ പ്രധാന ക്ഷേത്രങ്ങൾ കൂടി ഉൾപ്പെടുത്തിയും ക്ഷേത്ര ദർശന യാത്ര നടത്താൻ അവസരം ഒരുക്കുന്നുണ്ടെന്ന് ബഡ്ജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

ബുക്ക് ചെയ്യാം

ജില്ലാ കോർഡിനേറ്റർ: 9188938525

കായംകുളം: 9446117774

മാവേലിക്കര : 94006 57240 ഹരിപ്പാട്‌ : 9744896560 ആലപ്പുഴ : 9447500997, 6238011319 ചേർത്തല : 9447708368

എടത്വ : 8848146527

ചെങ്ങന്നൂർ : 9846373247