വീട്ടമ്മയെ ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
Tuesday 16 December 2025 12:22 AM IST
തിരുവനന്തപുരം : അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച കേസിലെ പ്രതി പൊലീസിന്റെ പിടിയിൽ. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവിനെയാണ് (അച്ചു)തമ്പാനൂർ ഇൻസ്പെക്ടർ ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഒക്ടോബറിൽ സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽപ്പോയി. അറസ്റ്റുചെയ്യാനെത്തിയ പൊലീസിനെ കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് സംഘം കീഴ്പ്പെടുത്തിയത്. കരമന പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ ഇയാൾക്കെതിരെ പേട്ട,ശ്രീകാര്യം,വലിയതുറ,കരമന,പൂജപ്പുര,തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.