പള്ളിപ്പാന: കരാർ കൈമാറി

Tuesday 16 December 2025 8:39 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പള്ളിപ്പാന (ഫെബ്രുവരി 8 മുതൽ മാർച്ച് 15 വരെ ) നടത്തിപ്പിന് അമ്പലപ്പുഴ കൂത്താടി സമ്മതമറിയിച്ച് കരാർ കൈമാറി.ക്ഷേത്രം എ.ഒ അജിത്ത് കരാർ ഏറ്റുവാങ്ങി.തന്ത്രി പുതുമന ദാമോദരൻ നമ്പൂരി,ക്ഷേത്രം കോയിമസ്ഥാനി ശ്രീകുമാർ വലിയമഠം,പള്ളിപ്പാന ആചാര്യൻ ഉണ്ണികൃഷ്ണൻ മാന്നാർ കുട്ടൻ പേരൂർ.പുറനാടി - വേഷ പൂജാവിധാനം ചെയ്യുന്ന ശ്രീ രവി പുറമറ്റം എന്നിവർ സന്നിഹിതരായിരുന്നു.