39 സെക്കൻഡിൽ 51 അക്കങ്ങൾ റെക്കാഡ് നേട്ടവുമായി ബാലിക
Tuesday 16 December 2025 3:51 AM IST
മാന്നാർ: ഒരു മിനിറ്റുപോലും തികയ്ക്കാതെ 51 അക്കങ്ങൾ വായിച്ച് ഇൻഡ്യ ബുക്ക് ഓഫ് റെക്കാഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കാഡും സ്വന്തമാക്കി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി. ബംഗളൂരു വൈറ്റ് ഫീൽഡ് വിമാറ്റ് അക്കാഡമിയിലെ നീലാംബരി പ്രഭ എന്ന ആറു വയസ്സുകാരിയാണ് 39.1 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് നേട്ടം കൈവരിച്ചത്. ബംഗളുരുവിൽ ഐ.ടി ജീവനക്കാരായ ബുധനൂർ മരങ്ങാട്ട് ഇല്ലത്തിൽ വാണി വിഷ്ണുവിന്റെയും ചങ്ങനാശ്ശേരി ആതിരയിൽ കിരൺ പ്രഭയുടെയും മകളാണ്.