സോൾ ഓൺ ദി സോയിൽ ചിത്രപ്രദർശനം ഇന്ന് മുതൽ
Tuesday 16 December 2025 1:55 AM IST
തിരുവനന്തപുരം: പ്രകൃതിയുടെ സൗന്ദര്യവും ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകളും പകർത്തി സുബിൻ എബ്രഹാം വരച്ച ചിത്രങ്ങളുടെ പ്രദർശനം 'സോൾ ഓൺ ദി സോയിൽ' ഇന്ന് ആരംഭിക്കും. 24വരെയാണ് പ്രദർശനം. ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിലാണ് (നന്തൻകോട് വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ) ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.സുബിൻ എബ്രഹാമിന്റെ ഏറ്റവും പുതിയ സൃഷ്ടികളാണ് ഒരുക്കുന്നത്. കർഷകരും കന്നുകാലികളും കൃഷിയിടങ്ങളും പശ്ചാത്തലമാകുന്ന ചിത്രങ്ങൾ പ്രകൃതിയുമായി മനുഷ്യനുള്ള ആത്മബന്ധത്തെയും മണ്ണിന്റെ മണത്തെയും വരച്ചുകാട്ടുന്നു.രാവിലെ 10.30 മുതൽ 7വരെയാണ് പ്രദർശനം.തിങ്കളാഴ്ച അവധിയായിരിക്കും.ഫോൺ: 9447040648.