സെമിനാർ
Tuesday 16 December 2025 1:54 AM IST
വിഴിഞ്ഞം: അദാനി സ്കിൽ ഡെവലപ്മെന്റ് വിഴിഞ്ഞം സെന്ററിൽ ജപ്പാനിലേക്കുള്ള കെയർ ഗീവർ തൊഴിലുമായി ബന്ധപ്പെട്ട് സെമിനാർ നടത്തി.കവടിയാറിൽ പ്രവർത്തിക്കുന്ന അസ്ട്രോ ഭാഷാ അക്കാഡമിയുമായി ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്.അഡ്വാൻസ്ഡ് നഴ്സിംഗ് അസിസ്റ്റന്റ്,ബ്യൂട്ടി തെറാപ്പിസ്റ്റ്,സെൽഫ് എംപ്ലോയീഡ് ടെയ്‌ലർ എന്നീ കോഴ്സുകളിൽ പരിശീലനം നേടുന്നവർ സെമിനാറിൽ പങ്കെടുത്തു.അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞത്തിലെ ടീം അംഗങ്ങളായ അനുരാഗ്,ഷീജ,ജിതിൻ,അഞ്ചു,പ്രീജ മിനി ജോസ് എന്നിവർ നേതൃത്വം നൽകി.