ശ്രീസരസ്വതി വിലാസം കരയോഗം

Tuesday 16 December 2025 1:58 AM IST

കല്ലമ്പലം: ഇരുപത്തെട്ടാംമൈൽ ശ്രീ സരസ്വതി വിലാസം എൻ.എസ്.എസ് കരയോഗത്തിന് പുതിയ കെട്ടിടമായി. കെട്ടിടത്തിന്റെ ഉദ്ഘാടനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ.ജി മധുസൂദനൻ പിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റ് അഡ്വ.വി.കെ ജയിൻ അദ്ധ്യക്ഷനായി. തുടർന്ന് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. എൻ.എസ്.എസ് ചിറയിൻകീഴ്‌ താലൂക്ക് യൂണിയൻ സെക്രട്ടറി ജി.യഅശോക്‌ കുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.