ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം
Tuesday 16 December 2025 1:59 AM IST
തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സെന്റർ ഫോർ റിന്യൂവബിൾ എനർജി ആൻഡ് മെറ്റീരിയൽസിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണദിനം ആചരിച്ചു. വിദ്യാർത്ഥികൾ,ഗവേഷകർ,ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.കേരള സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും ഇൻസ സീനിയർ സയന്റിസ്റ്റുമായ പ്രൊഫ.എ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.എസ്.എം.എ.ഷിബിലി അദ്ധ്യക്ഷനായി.