ഉഡുപ്പി ഭക്ഷ്യമേള 18 മുതൽ

Tuesday 16 December 2025 12:06 AM IST

തൃശൂർ: മാധ്വ ധർമ്മസംഘത്തിന്റെ ആഭിമുഖ്യത്തിൽ 18 മുതൽ 21 വരെ പൂങ്കുന്നം സീതാരാമക്ഷേത്ര കല്യാണ മണ്ഡപത്തിൽ ഉഡുപ്പി ഭക്ഷ്യമേള സംഘടിപ്പിക്കും. 18 ന് വൈകിട്ട് 5 ന് കല്യാൺ ജൂവല്ലേഴ്‌സ് സി.ഇ.ഒ. ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്യും. രാജാറാം റാവുവും സംഘവും ചേർന്നാണ് മേള ഒരുക്കുന്നത്. പാചകപുസ്തകത്തിന്റെ പ്രകാശനം ഭീമ ജൂവല്ലേഴ്‌സ് പ്രതിനിധി എൽ. കേദാർനാഥ് നിർവഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം നന്ദകിഷോർ നിർവഹിക്കും. 10 മുതൽ രാത്രി 9 വരെ സ്വീറ്റ്‌സ് വിഭാഗവും ഉഡുപ്പി പ്രൊഡക്ട്‌സ് വിഭാഗവും വൈകിട്ട് 4 മുതൽ 9 വരെ ഫാസ്റ്റ് ഫുഡ് വിഭാഗം പ്രവർത്തിക്കുമെന്ന് എ.കെ. ഹരിദാസ്, എം. വാസുദേവൻ, ശ്രീലത രാമകൃഷ്ണൻ, ജി.വി സുകുമാരൻ, എൻ.മധു എന്നിവർ അറിയിച്ചു.