കാപ്പ ചുമത്തി ജയിലിലടച്ചു
Tuesday 16 December 2025 12:06 AM IST
വൈപ്പിൻ: വധശ്രമക്കേസ് പ്രതി എടവനക്കാട് താന്നപ്പിള്ളി വീട്ടിൽ രഞ്ജിത്തിനെ (രഞ്ജു, 41) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. ഞാറയ്ക്കൽ, മുനമ്പം സ്റ്റേഷനുകളുടെ പരിധികളിൽ വധശ്രമം, തട്ടികൊണ്ട് പോകൽ, ദേഹോപദ്രവം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ സെപ്തംബർ 14ന് എടവനക്കാട് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഞാറയ്ക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.