ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ ഫുട്‌ബാൾ ടൂർണമെന്റ്

Tuesday 16 December 2025 12:07 AM IST

പുല്ലൂറ്റ്: ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ മനേജ്‌മെന്റ് സംഘടിപ്പിച്ച അണ്ടർ 14 വിഭാഗം ഫുട്ബാൾ ടൂർണമെന്റ് ആവേശമായി. സ്‌കൂൾ പ്രിൻസിപ്പൽ കെ.ജി ഷൈനി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കോച്ച് ജെൻസൺ സാറിന്റെ നേതൃത്വത്തിൽ മത്സരിച്ച ഗുരുശ്രീ പബ്ലിക് സ്‌കൂളും കൊടുങ്ങല്ലൂർ എകെ 47 ഫുട്ബാൾ ക്ലബും ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരത്തിൽ എകെ47 ഫുട്ബാൾ ക്ലബ് ജയം സ്വന്തമാക്കി. ഗുരുശ്രീ പബ്ലിക് സ്‌കൂൾ റണ്ണറപ്പായി. ടൂർണമെന്റിലെ വിജയികൾക്ക് എസ്.എൻ. മിഷൻ ജോയിന്റ് സെക്രട്ടറി എൻ.പി. കാർത്തികേയൻ ട്രോഫികൾ വിതരണം ചെയ്തു. ഗുരുശ്രീ സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകൻ അഭിഷേക് കോഡിനേറ്റ് ചെയ്ത പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. 2026-27 അദ്ധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പർ 6282488255. mail@gurusreepublicschool.com