സംഘിപ്പട വന്നാലും ഇവിടെ ഒന്നും ചെയ്യാനാവില്ല: സ്റ്റാലിൻ

Tuesday 16 December 2025 1:06 AM IST

ചെന്നൈ: തമിഴ്നാട്ടിൽ അടുത്ത സർക്കാർ രുപീകരിക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ അവകാശവാദം തള്ളി എം.​കെ സ്റ്റാലിൻ. സംഘിപ്പട മുഴുവനായും വന്നാലും ഇവിടെ ഒന്നും ചെയ്യാനാവില്ലെന്നും ഡി.എം.കെയുടെ യൂത്ത് വിംഗ് തിരുവണ്ണാമലൈയിൽ സംഘടിപ്പിച്ച ഉദ്ഘാടനം പരിപാടിയിൽ സ്റ്റാലിൻ പറഞ്ഞു. ഇത് തമിഴ്നാടാണ്. ഞങ്ങളുടെ സ്വഭാവം നിങ്ങൾക്ക് അറിയില്ല. സ്നേഹത്തോടെ വന്നാൽ അതേ പെരുമാറ്റം തിരിച്ചുമുണ്ടാകും. എന്നാൽ അഹങ്കാരത്തിന് മുന്നിൽ തലകുനിക്കില്ല. ബി.ജെ.പിയുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെ ഫലപ്രദമായ പ്രതിരോധമൊരുക്കുന്നത് ഡി.എം.കെ മാത്രമാണെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡി.എം.കെ യൂത്ത്‍വിംഗ് സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ ഇപ്പോൾ കൂടുതൽ കരുത്തുറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്. സ്വന്തം ഉത്തരവാദിത്വങ്ങളെ കുറിച്ച് ഉദയനിധിക്ക് കൃത്യമായ ധാരണയുണ്ട്. അപകടകാരിയാണ് ഉദയനിധിയെന്നും സ്റ്റാലിൻ പറഞ്ഞു.