പി.എച്ച് ഉമ്മറിന് അട്ടിമറി വിജയം
Tuesday 16 December 2025 12:07 AM IST
ചേർപ്പ്: പഞ്ചായത്ത് 17-ാം വാർഡിൽ ജനപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി.എച്ച്. ഉമ്മറിന് അട്ടിമറിവിജയം. 62 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മർ വിജയം നേടിയത്. സജീവ കോൺഗ്രസ് പ്രവർത്തകനും മുൻ പഞ്ചായത്ത് അംഗവുമായിരുന്ന ഉമ്മർ മത്സരിച്ച വാർഡിൽ യു.ഡി.എഫ് യുവ സ്ഥാനാർത്ഥിക്ക് സീറ്റ് നൽകിയതിലുണ്ടായ അതൃപ്തിയെ തുടർന്നാണ് ജനപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഉമ്മർ മത്സരിച്ചത്. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും ഉമ്മറിനൊപ്പം പ്രചാരണത്തിന് പങ്കെടുത്തു. 40 വർഷക്കാലമായി കാർ ഡ്രൈവറായി ജോലി ചെയ്യുന്ന ഉമ്മർ കാർ ചിഹ്നത്തിലാണ് മത്സരിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ് ഫൈസൽ, എൽ.ഡി.എഫ് സ്ഥാനാർത്ഥി സുനിത ജിനു എന്നിവരാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികൾ.
പടം പി.എച്ച്. ഉമ്മർ