ഗുരുവായൂരിൽ കുചേലദിനം നാളെ
Tuesday 16 December 2025 12:08 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ ഈ വർഷത്തെ കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ നാളെ ആഘോഷിക്കും. കുചേല ദിനത്തിലെ പ്രത്യേക വഴിപാടായ വിശേഷാൽ അവിൽ നിവേദ്യത്തിനുള്ള ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. 25രൂപയാണ് നിരക്ക്. ഒരു ഭക്തന് പരമാവധി 100 ( നാല് ശീട്ട് )രൂപയുടെ ശീട്ട് നൽകും. നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയാൽ കുഴച്ച അവിൽ പന്തീരടി പൂജയ്ക്കും അത്താഴ പൂജയ്ക്കും ഗുരുവായൂരപ്പന് നിവേദിക്കും. കൂടാതെ അവിൽ, പഴം, ശർക്കര തുടങ്ങിയവ ഭക്തർക്ക് നേരിട്ട് കൊണ്ടുവന്ന് നിവേദിക്കുന്നതിനുള്ള സംവിധാനവും ദേവസ്വം ഒരുക്കിയിട്ടുണ്ട്. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ സ്മരണയ്ക്കായി രാവിലെ മുതൽ കഥകളി ഗായകർ കുചേലവൃത്തം പദങ്ങൾ ആലപിക്കും.