അമൃതാഭായി പിള്ള

Tuesday 16 December 2025 12:09 AM IST

ആലപ്പുഴ: കറുകയിൽ വാർഡിൽ മഹിമംഗലത്ത് അമൃതാഭായി പിള്ള (72) നിര്യാതയായി. റിട്ട. നഴ്സിംഗ് സൂപ്രണ്ടാണ്.കേരള ഗവ നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ജില്ലാസെക്രട്ടറി, സി.പി.എം ഏരിയ കമ്മറ്റി അംഗം, സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ആലപ്പുഴ നോർത്ത് ഏരിയ പ്രസിഡന്റ്, വനിത സാഹിതി ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി. എം തുമ്പോളിലോക്കൽ കമ്മറ്റി അംഗമായിരുന്നു.മൃതദേഹം വിദ്യർത്ഥികളുടെ പഠനാവശ്യത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തു.

ഭർത്താവ്: എം.ഡി.മഹിതൻ (പൊലീസ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ്).

മക്കൾ: മനേഷ് മഹിധൻ (പൊലീസ് സബ്ബ് ഇൻസ്പെക്ടർ), അനീഷ് മഹിധൻ ( സഹകരണ ബാങ്ക്, ആലപ്പുഴ). മരുമക്കൾ: ലീന, അനീഷ് .