ആഡംബര ഫെറി ബോട്ട് വിഴിഞ്ഞത്ത്

Tuesday 16 December 2025 1:18 AM IST

വിഴിഞ്ഞം: മാലിയിൽ നിന്നുള്ള ഫെറി ബോട്ട് 'ഹുവാൻ' വിഴിഞ്ഞം തുറമുഖത്തെത്തി.മാലിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കൊണ്ട് പോകുംവഴിയാണ് ഫെറി തുറമുഖ,കസ്റ്റംസ്,എമിഗ്രേഷൻ നടപടികൾക്കായി മാരിടൈം ബോർഡിന്റെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചത്.20 പേർക്ക് സഞ്ചരിക്കാവുന്ന ഫെറി ആഡംബര വിഭാഗത്തിലുള്ളതാണ്.എയർകണ്ടീഷൻ ചെയ്ത ബോട്ടാണിത്.

ആംഡബര യാത്രാകപ്പലിന്റെ എല്ലാ സൗകര്യങ്ങളുമുണ്ട്.ഒരു ഇന്ത്യാക്കാരനും 4 വിദേശികളുമുൾപ്പെടെ 5 ക്രൂവുമായാണ് ബോട്ടെത്തിയത്.ഇവർ വിഴിഞ്ഞത്തിറങ്ങി നാട്ടിലേക്ക് മടങ്ങി.

ഇവിടെ നിന്ന് യാത്ര തിരിക്കുമ്പോൾ ലക്ഷദ്വീപുകാരായ 3 പേരാണ് ബോട്ടിലുണ്ടാകുന്നത്.നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ലക്ഷദ്വീപിലേക്ക് പോകുമെന്ന് മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു.