ഷായ്ക്ക് സ്റ്റാലിന്റെ മറുപടി , മുഴുവൻ സംഘിപ്പട വന്നാലും തമിഴ്നാട്ടിൽ ജയിക്കില്ല
Tuesday 16 December 2025 12:53 AM IST
ചെന്നൈ: മുഴുവൻ സംഘിപ്പടയുമായി വന്നാലും തമിഴ്നാട്ടിൽ ജയിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അടുത്ത ലക്ഷ്യം തമിഴ്നാട് എന്നു പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടി നൽകുകയായിരുന്നു സ്റ്റാലിൻ. തമിഴ്നാടിന്റെ സ്വഭാവം ഷായ്ക്ക് മനസിലായിട്ടില്ല. അഹങ്കാരത്തിന് മുന്നിൽ തമിഴ്നാട് തലകുനിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
ഉദയനിധി 'മോസ്റ്റ് ഡേഞ്ചറസ്' എന്ന പരാമർശവും സ്റ്റാലിൻ നടത്തി. എതിരാളികളെ സംബന്ധിച്ച് ഏറ്റവും അപകടകാരി ഉദയനിധി എന്നാണ് സ്റ്റാലിൻ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കൾക്ക് സീറ്റ് നൽകാനും ഡി.എം.കെ തീരുമാനിച്ചു. ഡി.എം.കെയുടെ യുവജന വിഭാഗത്തിന്റെ വടക്കൻ മേഖലാ യോഗത്തിലാണിത്.