മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ

Tuesday 16 December 2025 2:18 AM IST

പൊൻകുന്നം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്നലെ വൈകിട്ട് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി. സന്ധ്യയോടെ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ് ഉപദേവാലയങ്ങളിലും ദർശനം നടത്തിയ ശേഷം ജഡ്ജിയമ്മാവൻ നടയിൽ അടവഴിപാട് നടത്തി. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ. നടൻമാരായ ദിലീപ്, വിശാൽ, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങി നിരവധി പ്രമുഖർ ഇവിടെ എത്തിയിട്ടുണ്ട്.