ഗാന്ധിജിയെ ഇകഴ്ത്താൻ നീക്കം: സണ്ണി ജോസഫ്

Tuesday 16 December 2025 2:22 AM IST

തിരുവനന്തപുരം: ബി.ജെ.പി ഭരണകൂടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താനെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. ചരിത്രം വെട്ടിമാറ്റി ദേശീയ നേതാക്കളെ തമസ്‌കരിക്കുകയെന്നത് ബി.ജെ.പിയുടെ അജൻ‌ഡയാണ്. പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാർ. ഗാന്ധി സ്മരണകളെ ബി.ജെപി എത്രത്തോളം ഭയക്കുന്നുയെന്നതിന്റെ തെളിവാണ് പുനഃനാമകരണം. ഈ പദ്ധതിയോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്കുള്ള വേതനം കൃത്യസമയത്ത് നൽകണം. തൊഴിലുറപ്പ് 150 ദിവസമായി ഉയർത്തി പദ്ധതി മെച്ചപ്പെടുത്തണം.