തിര. സുതാര്യമായി പൂർത്തീകരിച്ച് കമ്മിഷണർ
Tuesday 16 December 2025 2:28 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായും നിഷ്പക്ഷവുമായി പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ. ഒന്നര വർഷം മുൻപ് ആരംഭിച്ച വാർഡ് പുനർവിഭജനവും രണ്ടു ഘട്ടമായി നടത്തിയ വോട്ടെടുപ്പും വോട്ടെണ്ണലും സുഗമവും പ്രശ്ന രഹിതവുമായാണ് പൂർത്തിയാക്കിയത്. തിരഞ്ഞെടുപ്പ് നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ സഹായിച്ചർക്ക് കമ്മിഷണർ എ.ഷാജഹാൻ നന്ദി അറിയിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, എക്സൈസ്, കെൽട്രോൺ, എൻ.ഐ.സി, ഐ.ടി.മിഷൻ എന്നിവർക്ക് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.