പാംബ്ല ഡാമിന്റെ ഷട്ടർ ഉയർത്തി
Tuesday 16 December 2025 1:50 AM IST
ഇടുക്കി: ലോവർ പെരിയാർ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്റെ ഭാഗമായുള്ള ലോവർ പെരിയാർ പവർ ഹൗസിൽ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് 11 മുതൽ 21 വരെ വെദ്യുതി ഉത്പാദനം നിറുത്തിയതിനാൽ പാംബ്ല ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്നു. 500 ക്യുമെക്സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.