മാണി ഗ്രൂപ്പിനെ യുഡിഎഫിന് ആവശ്യമില്ല
Tuesday 16 December 2025 1:52 AM IST
കോട്ടയം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ കേരള കോൺഗ്രസ് എന്ന പേരുള്ള ഒരൊറ്റ പാർട്ടിയേ ഉള്ളൂ .പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന പാർട്ടിയാണ് അതെന്ന്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു.
എൽ.ഡി.എഫിലുള്ള കേരള കോൺഗ്രസ് (എം) ൽ നിന്നോ മറ്റു പാർട്ടികളിൽ നിന്നോ വരുന്നവരെ പാർട്ടി ആലോചിച്ച ശേഷം ഉൾക്കൊള്ളുവാൻ തയ്യാറാണ്, എന്നാൽ തിരഞ്ഞെടുപ്പിൽ ഭീകരമായ തോൽവി ഏൽക്കേണ്ടി വന്ന ഏതെങ്കിലും പാർട്ടിയെ അതേപടി യു.ഡി.എഫിൽ ചേർക്കേണ്ടതില്ലാത്തതിനാൽ കേരള കോൺഗ്രസ് (എം) നെ യു.ഡി.എഫിൽ ആവശ്യമില്ലെന്ന് തോമസ് പറഞ്ഞു.