പാക് അധീന കാശ്മീരിൽ ലഷ്‌കറെ ത്വയ്‌ബയുടെ നീക്കം
Tuesday 16 December 2025 6:46 AM IST
ശ്രീനഗർ: പാക് അധീന കാശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ലഷ്‌കറെ ത്വയ്‌ബ വർദ്ധിപ്പിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. നീലം താഴ്‌വരയോട് ചേർന്ന പ്രദേശത്ത് ഭീകരപ്രവർത്തനങ്ങൾക്കെന്ന് സംശയിക്കാവുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നാണ് വിവരം. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. ലഷ്‌കറെ ത്വയ്‌ബ ഷാർദ പ്രദേശത്ത് നിർമ്മിക്കുന്ന പുതിയ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനം ത്വരിതപ്പെടുത്തി. നവംബറിൽ നിർമ്മാണം ആരംഭിച്ച ഈ കേന്ദ്രം മതപരമായ ആരാധനാലയമായും ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായും ഒരുമിച്ച് പ്രവർത്തിക്കാൻ രൂപകല്പന ചെയ്തതാണെന്നാണ് സൂചന. ഇത്തരത്തിൽ നാല് കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പാക് അധീന കാശ്മീരിൽ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുണ്ട്.