കുതിരകൾ റോഡിലേക്ക് പാഞ്ഞെത്തി; സ്‌കൂട്ടർ മറിഞ്ഞ് യുവതിക്കും കുട്ടികൾക്കും പരിക്ക്

Tuesday 16 December 2025 3:12 PM IST

കോയമ്പത്തൂർ: കുട്ടികളുമായി സ്‌കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ കുതിരകൾ ഇടിച്ചിട്ടു. കോയമ്പത്തൂർ വെള്ളക്കിണർ പിരിവിന് സമീപം മേട്ടുപ്പാളയം റോഡിലാണ് സംഭവം. യുവതിക്കും രണ്ട് മക്കൾക്കും നിസാര പരിക്കേറ്റു.

റോഡിനു നടുവിലേക്ക് പാഞ്ഞടുത്ത കുതിരകളിലൊന്ന് സ്‌കൂട്ടറിൽ ഇടിക്കുകയും വാഹനത്തിന്റെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് യുവതിയും കുട്ടികളും സ്‌കൂട്ടറിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയത്തിയ മറ്റ് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് വൻ അപകടം ഒഴിവാവുകയായിരുന്നു. പരിക്കേറ്റ മൂവർക്കും നിസാര പരിക്കുകളാണുള്ളത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒട്ടേറെ പേർ ആശങ്ക രേഖപ്പെടുത്തി. പ്രധാന റോഡുകളിൽ തെരുവു മൃഗങ്ങളെ നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും സുരക്ഷിത യാത്രയ്ക്കുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.

തിരക്കേറിയ റോഡിൽ തെരുവു കുതിരകൾ പതിവായി കറങ്ങുന്നത് വാഹനമോടിക്കുന്നവർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ അപകട ഭീഷണിയാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുൻപും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.