അദ്ദേഹം മരിച്ചപ്പോൾ ഒരു സൂപ്പർതാരം മാത്രമേ വന്നിട്ടുള്ളൂ; അന്നും ഇന്നും എന്നും ആ നടന്റെ ആരാധികയെന്ന് മഞ്ജു പിള്ള

Tuesday 16 December 2025 3:21 PM IST

അന്നും ഇന്നും എന്നും മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധികയാണ് താനെന്ന് നടി മഞ്ജു പിള്ള. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. അപ്പൂപ്പനും നടനുമായ എസ് പി പിള്ള മരിച്ചപ്പോൾ മമ്മൂക്ക വന്നിരുന്നെന്നും അവർ വ്യക്തമാക്കി.

'എനിക്ക് ആദ്യമൊക്കെ മമ്മൂക്കയെ പേടിയായിരുന്നു. മമ്മൂക്ക ഭയങ്കര സ്ട്രിക്റ്റാണെന്നൊക്കെയായിരുന്നു കേട്ടത്. അതുകൊണ്ട് മിണ്ടാനൊക്കെ പേടിയായിരുന്നു. മഴയെത്തും മുമ്പ് ഒക്കെ ചെയ്ത സമയത്ത് നമ്മുടെ സാറിനോടൊക്കെ തോന്നുന്ന പേടിയായിരുന്നു. ഇപ്പോൾ മമ്മൂക്ക കുറച്ചുകൂടി ഫ്രണ്ട്ലിയായി. എനിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ്. നിറക്കൂട്ട്, ആൾക്കൂട്ടത്തിൽ തനിയെ, യാത്ര, വിധേയൻ, മതിലുകൾ, ബിഗ് ബി അങ്ങനെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഫാൻ ഗേൾ മൊമന്റായതുകൊണ്ടാണ് മമ്മൂക്കയെക്കുറിച്ച് പറയുന്നത്. ലാലേട്ടനും ഒരുപാട്‌ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്.

പക്ഷേ അന്നും ഇന്നും എന്നും ഞാൻ മമ്മൂക്കയുടെ ഫാനാണ്. ഞാൻ ഒരു കാര്യത്തിലും അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്റെ പ്രൊഡക്ഷൻ ആരംഭിച്ചപ്പോൾ ഞാൻ മമ്മൂക്കയോട് പറഞ്ഞിട്ടൊന്നുമില്ല, പക്ഷേ ബെസ്റ്റ് വിഷസ് പറഞ്ഞ് എനിക്ക് മെസേജ് അയച്ചു. കാണുമ്പോൾ മോളെക്കുറിച്ചൊക്കെ ചോദിക്കും. പിന്നെ എന്റെ അപ്പൂപ്പൻ എസ് പി പിള്ള മരിച്ചപ്പോൾ ആകെ വന്ന ഹീറോ മമ്മൂക്കയാണ്. വേറെ ആരും വന്നിരുന്നില്ല. എംജി സോമൻ ചേട്ടനുമുണ്ടായിരുന്നു. 1985ലാണ് അപ്പൂപ്പൻ മരിച്ചത്.'- മഞ്ജു പിള്ള പറഞ്ഞു.