അരമുറി നാരങ്ങ മാത്രം മതി; പഴയ ഇസ്‌തിരിപ്പെട്ടി മിനിട്ടുകൾക്കുള്ളിൽ പുതിയതാക്കിയെടുക്കാം

Tuesday 16 December 2025 4:42 PM IST

ഇന്ന് എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ഇസ്തിരിപ്പെട്ടി. എന്നാൽ കുറച്ച് നാളെത്തെ ഉപയോഗത്തിന് ശേഷം ഇതിന്റെ അടിഭാഗം കരിഞ്ഞ നിലയിൽ ആകുന്നു. ഇത് വീണ്ടും ഉപയോഗിക്കുമ്പോൾ തുണിയിൽ കേടുവരാൻ സാദ്ധ്യത കൂടുതലാണ്. തുടർന്ന് പലരും പുതിയ ഇസ്തിരിപ്പെട്ടി വാങ്ങുതാണ് പതിവ്. എന്നാൽ ഈ കറ വളരെ സിമ്പിളായി മിനിട്ടുകൾക്കുള്ളിൽ നീക്കം ചെയ്യാൻ കഴിയും. അതിന് ചില പൊടിക്കെെകൾ നോക്കിയാലോ?

  • അരമുറി നാരങ്ങയിൽ കുറച്ച് പേസ്റ്റ് വച്ചശേഷം അത് ഉപയോഗിച്ച് ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം തുടയ്ക്കുക. രണ്ട് മിനിട്ട് ഉരച്ചശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഒന്നുകൂടി നല്ലപോലെ ഉരയ്ക്കണം. ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് അടിഭാഗം തുടച്ചെടുക്കാം.
  • ഒരു ടിഷ്യു പേപ്പറിൽ ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ചശേഷം അതിലേക്ക് ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം വയ്ക്കുക. 10 മിനിട്ട് കഴിഞ്ഞ് അത് സാധാരണവെള്ളം ഉപയോഗിച്ച് തുടച്ചെടുത്താൽ കരിഞ്ഞഭാഗം പൂർണമായും മാറി പുതിയത് പോലെ തിളങ്ങുന്നത് കാണാം.
  • ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കണം. ശേഷം മിനുസമുള്ള ഒരു മരപ്പലകയെടുത്ത് ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുമ്പോൾ തന്നെ കറകൾ ഇളകിവരും.
  • കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീര് ചേർക്കാം. അഞ്ച് മിനിട്ടിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കുക.