സി.ഐ.ടി.യു ജില്ലാ സമ്മേളനം
Wednesday 17 December 2025 12:41 AM IST
കോട്ടയം : സി.ഐ.ടി.യു ജില്ലാ സമ്മേളനം ജനുവരി 8,9 തീയതികളിൽ ഏറ്റുമാനൂരിൽ നടക്കും. തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ രാവിലെ 9 ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. സ്വാഗതസംഘ രൂപീകരണ യോഗം 18 ന് വൈകിട്ട് 5 ന് സി.പി.എം ഏറ്റുമാനൂർ ഏരിയ കമ്മിറ്റി ഓഫീസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ രഘുനാഥൻ ഉദ്ഘാടനംചെയ്യും. 17 മുതൽ 23 വരെ ഏരിയ കൺവെൻഷനുകൾ നടക്കും. 17 ന് കോട്ടയം, 18ന് ഏറ്റുമാനൂർ, വൈക്കം, 19 ന് ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, 20 ന് പുതുപ്പള്ളി, തലയോലപ്പറമ്പ്, വാഴൂർ, 22 ന് പൂഞ്ഞാർ, പാലാ, 23 ന് കടുത്തുരുത്തി, അയർക്കുന്നം എന്നിവിടങ്ങളിലാണ് കൺവെൻഷൻ.