തപാൽ അദാലത്ത് ഡിസംബർ 29 ന്

Wednesday 17 December 2025 1:43 AM IST

കോട്ടയം : ചങ്ങനാശ്ശേരി തപാൽ ഡിവിഷന്റെ തപാൽ അദാലത്ത് ഡിസംബർ 29 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശ്ശേരി തപാൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളിലെ തപാൽ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ ലത ഡി. നായർ, തപാൽ സൂപ്രണ്ട്, ചങ്ങനാശ്ശേരി ഡിവിഷൻ, ചങ്ങനാശ്ശേരി 686101 എന്ന വിലാസത്തിൽ ഡിസംബർ 22 ന് മുൻപായി ലഭിക്കണം. കവറിന്റെ പുറത്ത് ഡാക് അദാലത്ത് ഡിസംബർ 2025 എന്ന് എഴുതണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ : 0481 2424444.